പത്തനംതിട്ട: സ്ത്രീവേഷത്തിൽ തന്നെയാണ് ശബരിമല ദർശനം നടത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ശബരിമല ദർശനം നടത്തിയതെന്നും ദർശനം നടത്തിയ യുവതികളിലൊരാളായ ബിന്ദു പ്രതികരിച്ചു.പമ്പയിൽ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് പൊലീസ് സംരക്ഷണം നൽകിയെന്നും അവർ പറഞ്ഞു.'പൊലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നും പമ്പയിൽ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

നിലയ്ക്കലെത്തിയാൽ പൊകാമെന്ന് മുന്നേ സർക്കാർ വാക്ക് നൽകിയിരുന്നു. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള പാതയിൽ ഏതാനും ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലീസ് പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്', ബിന്ദു പറഞ്ഞു.1.30ന് പമ്പയിൽ നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാൻ സാധിച്ചു. സ്ത്രീ വേഷത്തിൽത്തന്നെയാണ് ദർശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമല ദർശനം നടത്തിയേ മടങ്ങൂവെന്നും അവർ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ ശബരിമല ദരശനം നടത്താൻ ശ്രമിച്ചപ്പോൾ മരക്കൂട്ടത്ത് ഭക്തർ നടത്തിയ വലിയ പ്രതിഷേധത്തെ തുടർന്ന് ഇവരെ പൊലീസിന് തിരിച്ചിറക്കേണ്ടി വന്നിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് യുവതികളെ തിരിച്ചിറക്കുന്നുവെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ തിരിച്ചു കൊണ്ടു വരണമെന്ന് ബിന്ദു പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ക്രമസമാധാന പ്രശ്‌നമാണ് തിരിച്ചിറക്കാൻ കാരണമെന്നാണ് പൊലീസ് വിശദീകരിച്ചത്.

ബിന്ദുവും കനകദുർഗയും തിരിച്ചിറങ്ങാൻ തയ്യാറായിരുന്നില്ല. ഇതോടെ പൊലീസ് ചെറിയ ബലപ്രയോഗം നടത്തിയാണ് പൊലീസ് ഇവരെ അന്ന് തിരിച്ചിറക്കിയത്. ഭക്തരുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ വലിയ പ്രതിരോധം പൊലീസ് ഒരുക്കിയിരുന്നു ഡിസംബർ 24ന് സന്നിധാനത്ത് സംഘപരിവാരുകാരുടെ വലിയൊരു കൂട്ടമില്ലായിരുന്നു. നേതാക്കളുമില്ലായിരുന്നു. എന്നിട്ടും യുവതികളെ തടഞ്ഞ് ഭക്തർ തിരിച്ചയച്ചു.

ഇതോടെ വിശ്വാസികളാണ് സന്നിധാനത്ത് പ്രതിഷേധിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ബലപ്രയോഗത്തിലൂടെ യുവതികളെ കൊണ്ടു പോകേണ്ടതില്ലെന്ന് സർക്കാരും നിശ്ചയിക്കുകയായിരുന്നു. പൊലീസ് തിരിച്ചു കൊണ്ടു വരുമെന്ന് ഉറപ്പ് നൽകിയെന്നും അതുകൊണ്ടാണ് പോകുന്നതെന്നും ബിന്ദുവും പ്രതികരിച്ചു.