തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് കേരളം സംഘർഷപാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഇതിന്റെ പേരിൽ ആക്രമണം ഉണ്ടായിരിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിന് എന്താണ് ചെയ്യാൻ സാധിക്കുക. ലോകത്തെമ്പാടും ഇടുങ്ങിയ ചിന്താഗതി ഉള്ളവരും ഉണ്ടെന്ന് പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര അഭിപ്രായപ്പെടുന്നു. ഇപ്പോൾ നടക്കുന്ന ബഹളങ്ങളെ ഒക്കെ തള്ളിക്കളയുകയാണ് അദ്ദേഹം. നിങ്ങൾ റിലീജിയസ് ആണെങ്കിൽ റിലീജിയണിന്റെ നിയമങ്ങൾ അനുസരിക്കുക. നിങ്ങൾ റീലീജിയസ് അല്ലെങ്കിൽ അതിനെ ഇഗ്‌നോർ ചെയ്യുക.-ഇതാണ് വേണ്ടതെന്നാണ് സന്തോഷ് ജോർജ്ജ് കുളങ്ങര അഭിപ്രായപ്പെടുന്നത്.

മതപരമായ വിഷയങ്ങൾ മനുഷ്യൻ പ്രാക്ടീസ് ചെയ്യേണ്ടത് എല്ലാം മനസിലാക്കാനുള്ള ബുദ്ധിയുറച്ച കാലത്താകണമെന്നാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പക്ഷം. ചാൻസിൽ കിട്ടിയ ഒരു സൗഭാഗ്യത്തിന്റെ പേരിൽ ആരും അഹങ്കരിക്കാനും പാടില്ല, അല്ലെങ്കിൽ ഒരു ആക്സിഡന്റൽ പ്രതിസന്ധിയുടെ പേരിൽ അമിതമായി ദുഃഖിക്കുകയും വേണ്ട. രണ്ടും നമ്മുടെ സെലക്ഷനായിരുന്നില്ല. ലോകത്തെ ഇങ്ങനെ കണ്ടാൽ മതിയെന്നം സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞു.

സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നത് ഇങ്ങനെ:

ശബരിമലയിൽ വനിതകൾ കയറണമെന്ന് പറയുന്നതും, ഈ പ്രായത്തിലുള്ളവരെ കയറ്റരുതെന്ന് പറയുന്നതും രണ്ടും സത്യം പറഞ്ഞാൽ തർക്കിക്കേണ്ട വിഷമല്ലെന്ന് എനിക്ക് തോന്നാറുണ്ട്. ഇതിൽ രണ്ടുമല്ലാത്ത ഒരുത്തരമുണ്ട് അതിനകത്ത്. നിങ്ങൾ റിലീജിയസ് ആണോ അല്ലയോ എന്നതാണ് ആദ്യത്തെ ചോദ്യം. നിങ്ങൾ റിലീജിയസ് ആണെങ്കിൽ റിലീജിയണിന്റെ നിയമങ്ങൾ അനുസരിക്കുക. നിങ്ങൾ റീലീജിയസ് അല്ലെങ്കിൽ അതിനെ ഇഗ്‌നോർ ചെയ്യുക. ഇതല്ലേ വേണ്ടു. ഞാൻ റിലീജിയസല്ല പക്ഷേ ഒരു റിലീജിയണിന്റെ മതത്തെ മുഴുവൻ നേരെയാക്കുമെന്ന് പറയേണ്ട കാര്യമില്ല ഞാൻ റിലീജിയസാണ് പക്ഷേ മറ്റേതെ ചെയ്യു എന്ന് പറയേണ്ട കാര്യമില്ല. ലോകത്ത് എല്ലാ രാജ്യത്തും ഇത്തരത്തിലുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ ഫിലിപ്പീൻസ്.

കത്തോലിക്കർ കൂടുതലുള്ള രാജ്യമാണ്. എനിക്ക് തോന്നുന്നത് ലോകത്ത് ഏറ്റവുമധികം അന്ധവിശ്വാസങ്ങൾ ഉള്ള രാജ്യം അതാണ്. അത് മതം എന്നൊന്നുമില്ല. കത്തോലിക്കരോ പ്രോട്ടസ്റ്റന്റ്സോ മുസ്ലിംസോ എല്ലാ സമൂഹത്തിലും ഈ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുണ്ട്. അത് കുറഞ്ഞും കൂടിയുമിരിക്കുന്നത് ആ രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റെയും ശാസ്ത്ര ബോധത്തിന്റെയും യുക്തി ബോധത്തിന്റെയും അളവിലാണ്. ഇതേ കത്തോലിക്കരുള്ള യൂറോപ്പിലെ പല രാജ്യത്തും അവൻ പള്ളിയിൽ പോകാൻ പോലും അവനെ കിട്ടുന്നില്ലല്ലോ. അതെന്താ. അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പള്ളിക്ക് ഉത്തരമില്ലെങ്കിൽ അവർ പോകില്ല. അത്രേയുള്ളൂ കാര്യം. ഇതെന്തുകൊണ്ടാണ് ഇങ്ങനെ അതുപോലെയല്ലല്ലോ സയൻസിൽ നമ്മേ പഠിപ്പിക്കുന്നത് ഗലീലിയോ ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ട് എന്തുകൊണ്ടാ നിങ്ങൾ ഉത്തരം പറയാത്തത് എന്ന് ചോദിച്ചാൽ അതിനുത്തരം ഒരു വൈദികൻ കൊടുത്തില്ലെങ്കിൽ ആ കുട്ടി പള്ളിയിൽ പോകുന്നത് നിറുത്തും.

അത്രയുക്തി ബോധവും ഇല്ലാത്ത ഫിലിപ്പിൻസിലെ കത്തോലിക്കർ ദേഹത്ത് ആണിയടിച്ച് കുരിശിൽ കിടന്ന് ഭക്തിപ്രകടിപ്പിക്കുന്നവർ ഉണ്ടവിടെ. അന്ധവിശ്വാസത്തിന്റെ കൂടാണത്. അത് മതമല്ല. അത് ഒരു ജനത്തിന്റെ ഭൗതിക നിലവാരത്തിന്റെ അളവു കോലാണ് അന്ധവിശ്വാസത്തിന്റെ അളവ്. അത് നമ്മൾ മുന്നോട്ട് പോകും തോറും അറിവ് കിട്ടും തോറും ലോക പരിചയം കിട്ടും തോറും പ്രബുദ്ധരാകും തോറും എക്സ്പോഷർ കൂടുംതോറും ഇത് കുറഞ്ഞ് കുറഞ്ഞ് വരും. കുറച്ച് കഴിഞ്ഞ് നമുക്ക് മനസിലാകും നിങ്ങള് ഒരു മതത്തിൽപെട്ട കുടുംബത്തിൽ ജനിച്ചതും ഞാൻ മറ്റൊരു മതത്തിൽപെട്ട കുടുംബത്തിൽ ജനിച്ചതും തമ്മിൽ നമുക്ക് ഒരു ഡിസഷനും ഉണ്ടായിരുന്നില്ല അന്ന്.

നിങ്ങൾ ഒരു ഇരുപത്തൊന്നൊ ഇരുപത്തി രണ്ടോ വയസിന് ശേഷം ഒരു മതം സ്വീകരിച്ചിട്ട്്് എന്റെയടുത്ത് തർക്കിക്കാൻ വരൂ. നമുക്ക് സംസാരിക്കാം. ഞാൻ ഒരു 22 വയസിന് ശേഷം ഒരു മതം സ്വീകരിച്ച് എന്റെ പഠനത്തിന്റെ പേരിൽ എന്റെ ഗവേഷണത്തിന്റെ പേരിൽ ഞാൻ മനസിലാക്കിയതിന്റെ പേരിൽ ഞാൻ ഒരു മതം സ്വീകരിച്ചതാണെങ്കിൽ നിങ്ങൾക്ക് ആ മതത്തിന് വേണ്ടി മരിക്കാനും കൊല്ലാനും പോകാൻ അവകാശമുണ്ടെന്ന് ഞാൻ പറയും. ഇത് ആരുടെയോ പേരിൽ ഒരു മതത്തിൽ പെട്ട കുടുംബത്തിൽ ജനിച്ചുപോയി എന്നതിന് ആരെ കുറ്റം പറയാനാണ്. നിങ്ങൾ വേണമെങ്കിൽ അപ്പുറത്തും ആകാമായിരുന്നു. കയ്യാലപ്പുറത്തെ തേങ്ങ പോലാണ്. ഇപ്പുറത്തെ വീട്ടിൽ ജനിക്കുന്നതിന് പകരം അപ്പുറത്തെ വീട്ടിൽ ജനിച്ചുപോയി.

ആ മതത്തിൽ ജനിക്കേണ്ടതിന് പകരം ഈ മതത്തിൽ ജനിച്ച് പോയി അത്രേയുള്ളൂ. ചാൻസിൽ കിട്ടിയ ഒരു സൗഭാഗ്യത്തിന്റെ പേരിൽ ആരും അഹങ്കരിക്കാനും പാടില്ല, അല്ലെങ്കിൽ ഒരു ആക്സിഡന്റൽ പ്രതിസന്ധിയുടെ പേരിൽ അമിതമായി ദുഃഖിക്കുകയും വേണ്ട. രണ്ടും നമ്മുടെ സെലക്ഷനായിരുന്നില്ല. ലോകത്തെ ഇങ്ങനെ കണ്ടാൽ മതി. മതങ്ങളെ അങ്ങനെ കണ്ടാൽ മതി. രാജ്യം പോലും അങ്ങനെയല്ലേ? ഞാൻ ഇന്ത്യക്കാരനായി ജനിച്ചത് എന്റെ ഓപ്ഷനാണോ? ഞാൻ വല്ല ഉഗാണ്ടയിലും ജനിക്കേണ്ട ആളായിരുന്നില്ലേ.

ബുദ്ധിസ്റ്റ് രാജ്യങ്ങളിലൊക്കെ ഇത്തരത്തിൽ ഒരു വനത്തിനകത്തോ മലമുകളിലോ ആണ് ക്ഷേത്രങ്ങൾ കൂടുതൽ കാണുക. നമ്മുടെ ചൈനയിൽ പോലും. വലിയ മലകൾ കയറി കുന്നിന്റെ മുകളിൽ ഒക്കെ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്ന ബുദ്ധിസ്റ്റ് ഭൂട്ടാനിൽ പോലും നമുക്ക് കാണാമല്ലോ. ടൈഗർ നെസ്റ്റ് എന്ന് പറയുന്ന സ്ഥലങ്ങൾ പോലും സാഹസികമായി യാത്ര ചെയ്യേണ്ട സ്ഥലങ്ങളാണ്.