തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് എതിരെ ബിജെപിയും ശബിരിമല കർമ്മ സമിതിയും ചേർന്ന് നടത്തുന്ന ഹർത്താൽ കേരളത്തെ കലാപ ഭൂമിയാക്കുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പരെക്ക അക്രമവും കൊള്ളിവെപ്പും നടന്നു. പൊലീസ് സംവിധാനം ജാഗ്രത പാലിച്ചിലും അവരുടെ നിയന്ത്രണം പോലും കൈവിട്ടു പോകുന്ന അവസ്ഥയിലാണ് സംസ്ഥാനത്ത് ഉടനീളം അക്രമം അരങ്ങേറിയത്. ബിജെപിയുടെ പരിവാർ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആസൂത്രിത കലാപമാണ് അഴിച്ചുവിട്ടത്. സെക്രട്ടറിയേറ്റ് പരിസരം അടക്കം യുദ്ധക്കളമാക്കിയ പരിവാർ പ്രവർത്തകർ മാധ്യമപ്രവർത്തകരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന അവസ്ഥയിലേക്ക് നീങ്ങി.

ഇതിനിടെ ഹർത്താലിനെ എതിർക്കാനായി വ്യാപാരികൾ പലയിടത്തും കടകൾ തുറന്നു. എന്നാൽ, സംഘടിച്ചെത്തിയ ഹർത്താൽ അനുകൂലികൾ കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. പൊലീസും വ്യാപാരികളും നേർക്കുനേർ നിന്നതോടെ സംഘർഷവുമുണ്ടായി. ഇതിനിടെ തൃശ്ശൂർ വാടാനപ്പള്ളിയിൽ നാല് ബിജെപി പ്രവർത്തത്തകരെ എസ്ഡിപിഐക്കാർ കുത്തിപ്പരിക്കേൽപ്പിച്ചു. സംഘർഷം തുറന്ന കടകൾ ബലംപ്രയോഗിച്ച് അടപ്പിക്കാൻ ശ്രമിക്കവേയാണ് പ്രതിരോധിക്കാൻ എത്തിയ എസ്ഡിപിഐ പ്രവർത്തകർക്ക് ബിജെപിക്കാരെ നേരിട്ടത്. വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഘർഷുണ്ടായി. സുജിത്ത് , ശ്രീജിത്ത്, രതീഷ് എന്നിവർക്കാണ് വെട്ടേറ്റത്.

ശബരിമല കർമസമിതിയുടെ ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുകയാണ്. കോഴിക്കോട് അടക്കം ആസൂത്രിത ആക്രമണത്തിനാണ് ശ്രമം നടന്നത്. ഹർത്താലിൽ അക്രമങ്ങൾ വ്യാപകമായി അരങ്ങേറിയ മിഠായിത്തെരുവിലെ ക്ഷേത്രത്തിൽ നിന്ന് ആയുധങ്ങൾ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഇത് വിഎച്ച്പിയുടെ കാര്യാലയമായും പ്രവർത്തിക്കുന്ന ഇടമാണ്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പിൽ സൂക്ഷിച്ചിരുന്നത്.

വളപ്പിൽ ഒളിച്ചിരുന്നവരെ പിടികൂടാനെത്തിയപ്പോഴേയ്ക്ക് പലരും ചിതറിയോടി. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരും വിഎച്ച്പി പ്രവർത്തകരാണ്. കനത്ത സുരക്ഷയൊരുക്കിയിട്ടും മിഠായിത്തെരുവിൽ കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ വ്യാപകമായ അക്രമമാണ് ബിജെപി ആർഎസ്എസ് ശബരിമല കർമസമിതി പ്രവർത്തകർ അഴിച്ചുവിട്ടത്. കടകൾ അടിച്ചു തകർക്കുകയും ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത പ്രവർത്തകർ മിഠായിത്തെരുവിൽ അഴിഞ്ഞാടുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നു.

കോഴികോട് മിഠായിത്തെരുവിൽ തുറന്ന കടകൾ അടപ്പിക്കാൻ കർമസമിതി പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്. തൃശൂരിൽ കടകൾ തുറക്കാനെത്തിയവരെ കർമസമിതി തടഞ്ഞു. സ്വരാജ് റൗണ്ടിന് സമീപം ഏറെ നേരം സംഘർഷം നീണ്ടു. പാലക്കാട്ട് വിക്ടോറിയ കോളജിനുസമീപം കർമസമിതിയുടെ മാർച്ച് എത്തിയപ്പോൾ കല്ലേറുണ്ടായി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തുണ്ടായിരുന്ന സിപിഎം. ഡിവൈഎഫ്ഐ. പ്രവർത്തകരും കർമസമിതി പ്രവർത്തകരും പരസ്പരം കല്ലേറിഞ്ഞു. മാധ്യമപ്രവർത്തർ അടക്കമുള്ളവർക്ക് പരുക്കേറ്റു.

ഒറ്റപ്പാലത്ത് പൊലീസും കർമസമിതി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ പൊലീസ് ജീപ്പ് തകർത്തു. അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു. പൊന്നാനിയിലും പെരുമ്പാവൂരിലും കർമസമിതി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. മലപ്പുറം വാഴയൂർ കാരാട് ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ എസ്‌ഐയ്ക്കും എഎസ്ഐക്കും പരുക്കേറ്റു. കായംകുളത്തും കർമസമിതിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.

സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചാണ് ഇന്നത്തെ ഹർത്താലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹർത്താലിൽ അക്രമിക്കപ്പെട്ടവർ ഏറെയും സ്ത്രീകളാണ്. 31 പൊലീസുകാർക്ക് പരുക്കേറ്റു. 79കെഎസ്ആർടിസി ബസുകൾ തകർത്തെന്നും മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമമെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

ബസുകൾക്ക് നേരെ കല്ലേറ് രൂക്ഷമായതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തിവച്ചു. ബിജെപി പ്രവർത്തകർ പലയിടത്തും കരുതൽ തടങ്കലിലായി. കോഴിക്കോട് രാവിലെ റോഡിൽ ടയറുകൾ കത്തിച്ചും കല്ലുകൾ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡിൽ കല്ലേറിൽ ആംബുലൻസിന്റെ ചില്ലുകൾ തകർന്നു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബിജെപി- ഡി.വൈ.എഫ് .ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ആറു പേർക്ക് പരുക്കേറ്റു. റാന്നി താലൂക്കാശുപത്രിയിലേക്ക് ജീവനക്കാരുമായി വന്ന ആംബുലൻസ് ഹർത്താൽ അനുകൂലികൾ തടഞ്ഞ് കാറ്റഴിച്ചുവിട്ടു. കൊട്ടാരക്കര വെട്ടിക്കവലയിൽ കെ.എസ് ആർ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. പാലക്കാട്ടും കണ്ണൂരിലും ആംബുലൻസിനുനേരെ ആക്രമണമുണ്ടായി.

കോതമംഗലത്ത് ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ നേരിയ സംഘർഷം. കടകൾ അടപ്പിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. കോതമംഗലത്ത് കട അടപ്പിക്കാൻ ശ്രമിച്ചവരെ പൊലീസ് കസറ്റഡിയിലെടുത്തു. കണ്ണൂരിൽ അക്രമം നടത്തിയ അഞ്ചുപേരും കസ്റ്റഡിയിലായി. പത്തനംതിട്ട ജില്ലയിൽപമ്പ സർവീസ് മാത്രം നടത്തുന്നുണ്ട്. കണ്ണൂരിൽ അക്രമം നടത്തിയ ആറുപേർ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. പാലക്കാട് വെണ്ണക്കരയിൽ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു. മലപ്പുറം തവനൂരിൽ പ്രതിഷേധക്കാർ സിപിഎം ഓഫീസിന് തീയിട്ടു.

കോതമംഗലത്ത് കട അടപ്പിക്കാൻ ശ്രമിച്ചവരെ പൊലീസ് കസറ്റഡിയിലെടുത്തു. കണ്ണൂരിൽ അക്രമം നടത്തിയ അഞ്ചുപേരും കസ്റ്റഡിയിലായി. ഹർത്താലിനോട് അനുബന്ധിച്ച് പൊലീസ് കർശന നടപടി തുടങ്ങി. വിവിധ ജില്ലകളിൽ ബിജെപി പ്രാദേശിക നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. കൊച്ചിയിലും ഇടുക്കിയിലും തിരുവനന്തപുരം ആര്യനാട്ടും ആറ്റിങ്ങലിലും നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേതാക്കൽ കരുതൽ തടങ്കലിൽ എങ്കിലും വ്യാപക ആക്രമണമാണ് അണികൾ അഴിച്ചുവിട്ടത്.

മലപ്പുറത്ത് സിപിഎം ഓഫീസിനും പാലക്കാട് സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കും അക്രമികൾ തീയിട്ടു. പല ജില്ലകളിലും ബസിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. അതിനിടെ തിരുവനന്തപുരത്ത് ഒരാൾ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം തവനൂരിൽ സിപിഎം ലോക്കൽകമ്മറ്റി ഓഫീസിന് തീയിട്ടു. ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്.

2000 ചതുരശ്ര അടിയിൽ പിണറായി തുറന്നുകൊടുത്ത പുതിയതായി പണികഴിപ്പിച്ച ഓഫീസിന് നേരെ ഇന്നലെ കല്ലേറുണ്ടായിരുന്നു. പാലക്കാട് എണ്ണക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായി. ഇഎംഎസിന്റെ പേരിലുള്ള ലൈബ്രറിക്കാണ് തീയിട്ടിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെ പാലക്കാട് നടന്ന പ്രക്ഷോഭത്തിന് പിന്നാലെ സിപിഎം ഓഫീസുകൾക്ക് നേരെ നേരിയതോതിൽ ആക്രമണം നടന്നിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, എടാട്ട, പെരുമ്പ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം നടന്നു. ഹർത്താൽ അനുകൂലികൾ ബസിന്റെ ചില്ല് തകർത്തു. കോഴിക്കോട് ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുണ്ട്. പത്തനാപുരത്തും കൊട്ടാരക്കരയിലും ബസുകൾ തടഞ്ഞു. പത്തനപുരത്ത് ഗതാഗതതടസ്സം സൃഷ്ടിക്കാൻ റോഡിൽ മരക്കഷ്ണങ്ങളും തടിയും കൂട്ടിയിട്ടു. കൊല്ലത്ത് ടയറുകൾ കൂട്ടിയിട്ട് കത്തിച്ചുാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. ഹർത്താലിൽ കട തുറക്കാൻ ആവശ്യപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസറുദ്ദിന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.