ചെന്നൈ: ക്യപ്റ്റനായുള്ള ആദ്യമത്സരം സിസ്‌കറിച്ച് വിജയത്തിലെത്തിച്ച് സഞ്ജുസാംസൺ. പതിവിൽ നിന്ന് വിപരീതമായി തികച്ചും ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത സഞ്ജു 32 റൺസുമായി പൂറത്താകാതെ നിന്നു.സഞ്ജു മുന്നിൽ നിന്ന് നയിച്ചപ്പോൾ ന്യൂസിലൻഡ് എയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം.

ന്യൂസിലാൻഡ് എ ടീമിനെ 167 റൺസിന് ഒതുക്കിയ ഇന്ത്യ 109 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 45 റൺസെടുത്ത് പുറത്താകാതെ നിന്ന രജത് പട്ടിദാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സഞ്ജു 32 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീം 1-0ന് മുന്നിലാണ്.

ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ സന്ദർശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. കിവീസ് 40.2 ഓവറിൽ 167 എല്ലാവരും പുറത്തായി. ഷാർദുൽ ഠാക്കൂർ നാലും കുൽദീപ് സെൻ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൻ ഇന്ത്യ 31.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സഞ്ജു സാംസൺ (32 പന്തിൽ പുറത്താവാതെ 29) ക്യാപ്റ്റന്റെ ഇന്നിങ്സ് പുറത്തെടുത്തു. രജത് പടിധാറാണ് (41 പന്തിൽ 45) ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഓപ്പണറായി എത്തിയ റിതുരാജ് ഗെയ്കവാദിന്റെ (41) ഇന്നിങ്സ് ഇന്ത്യക്ക് മികച്ച ഭേദപ്പെട്ട തുടക്കം നൽകാൻ സഹായിച്ചു. 54 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെയാണ് ഗെയ്കവാദ് ഇത്രയും റൺസെടുത്തത്. സഹ ഓപ്പണർ പൃഥ്വി ഷാ (17) നിരാശപ്പെടുത്തി. രാഹുൽ ത്രിപാഠിയാണ് മൂന്നാമനായി ക്രീസിലെത്തിയത്. 40 പന്തുകൾ നേരിട്ട താരം 31 റൺസ് അടിച്ചെടുത്തു. നാല് ബൗണ്ടറികളാണ് ത്രിപാഠിയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. ത്രിപാഠി ലോഗൻ വാൻ ബീക്കിന്റെ പന്തിൽ ബൗൾഡായി. ഇതോടെ ഇന്ത്യ മൂന്നിന് 101 എന്ന നിലയിലായി.

പിന്നീട് വിക്കറ്റുകൾ നഷ്ടമാവാതെ പടിധാറും സഞ്ജുവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 79 റൺസ് കൂട്ടിചേർത്തു. സഞ്ജു മൂന്ന് സിക്സും ഒരു ഫോറും നേടി. 41 പന്തിൽ നിന്ന് പടിധാർ 45 റൺസെടുത്തത്. ഏഴ് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു പടിധാറിന്റെ ഇന്നിങ്സ്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി

നേരത്തെ ഷാർദുൽ- കുൽദീപ് പേസർമാരുടെ മുന്നിൽ തകർന്നടിയുകയായിരുന്നു ന്യൂസിലൻഡ്. ആദ്യത്തെ ആറ് വിക്കറ്റുകൾ ഇരുവരും പങ്കിട്ടു. ചാഡ് ബോവ്സ് (10), രചിൻ രവീന്ദ്ര (10), ഡെയ്ൻ ക്ലീവർ (4), ജോ കാർട്ടർ (1), റോബർട്ട് ഡണ്ണൽ (22), ടോം ബ്രൂസ് (0) എന്നിവരാണ് പുറത്തായത്. പിന്നാലെ സീൻ സോളിയ (5) റണ്ണൗട്ടായി. ലോഗൻ വാൻ ബീക് (1) റണ്ണൗട്ടാവുകയും ചെയ്തതോടെ കിവീസ് എട്ടിന് 74 എന്ന നിലയിലായി.

എന്നാൽ മൈക്കൽ റിപ്പോൺ (104 പന്തിൽ 61) നടത്തിയ പോരാട്ടം ന്യൂസിലൻഡിന്റെ സ്‌കോർ 150 കടത്തി. നാല് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു റിപ്പോണിന്റെ ഇന്നിങ്സ്. ജോ വാൽക്കറെ (36) കൂട്ടുപിടിച്ച് 89 റൺസാണ് റിപ്പോൺ കൂട്ടിചേർത്തത്. മാത്യൂ ഫിഷർ (0) പുറത്താവാതെ നിന്നു.