മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റൻസിന് 154 റൺസ് വിജയലക്ഷ്യം. ഗുജറാത്ത് ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞ മത്സരത്തിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് പഞ്ചാബിന് നേടാനായത്.

മുൻനിര വീണപ്പോൾ രക്ഷകന്റെ ചുമതല നിർവഹിച്ച മാത്യൂ ഷോർട്ടും അവസാന ഓവറുകളിൽ ഒമ്പത് പന്തിൽ നിന്ന് 22 റൺസെടുത്ത ഷാരൂഖ് ഖാനുമാണ് പഞ്ചാബിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിങ്ങും (0) ക്യാപ്റ്റൻ ശിഖർ ധവാനും (8) നിരാശപ്പെടുത്തിയപ്പോൾ 24 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 36 റൺസെടുത്ത മാത്യു ഷോട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.

ജിതേഷ് ശർമ 23 പന്തിൽ നിന്ന് 25 റൺസും ഭാനുക രജപക്സ 26 പന്തിൽ നിന്ന് 20 റൺസും നേടി. സാം കറന് 22 പന്തിൽ നിന്ന് 22 റൺസ് മാത്രമാണ് നേടാനായത്.ഗുജറാത്തിനായി മോഹിത് ശർമ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിങ് (2), ശിഖർ ധവാൻ (8) എന്നിവരെ 28 റൺസുകൾക്കിടെ പഞ്ചാബിന് നഷ്ടമായി. പിന്നീട് ഷോർട്ടിന്റെ ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് പഞ്ചാബിനെ രക്ഷിച്ചത്. 24 പന്തുകൾ നേരിട്ട ഓസ്ട്രേലിയൻ താരം ഒരു സിക്സും നാല് ഫോറും നേടി. ഭാനുക രജപക്സ (20), ജിതേശ് ശർമ (25), സാം കറൻ (22), ഹർപ്രീത് ബ്രാർ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഋഷി ധവാൻ (1) പുറത്താവാതെ നിന്നു.

സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് പഞ്ചാബ് ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. 204 റൺസ് നേടിയിട്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടേറ്റ തോൽവിയുടെ ഞെട്ടലിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്. റിങ്കു സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന്റെ താളം തെറ്റിച്ചത്. പരിക്കിൽ നിന്ന് മോചിതനായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോൾ ജയവും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത്.