പാരിസ്: ഇന്ത്യയുടെ ഒളമ്പിക്സ് ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് ലക്ഷ്യം വച്ച് മനു ഭകാര്‍ ഇന്ന് മൂന്നാം ഫൈനലിന് ഇറങ്ങും.ഇന്നും ലക്ഷ്യം കണ്ടാല്‍ ഒരു ഒളിമ്പിക്സില്‍ ഹാട്രിക് മെഡലെന്ന നേട്ടം മനുവിന് സ്വന്തമാകും.ഒറ്റ ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലെന്ന ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ്.ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകളെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കഴിഞ്ഞ മനു ഇന്ന് 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മത്സരിക്കാനിറങ്ങുന്നത്.

ഈ മത്സരമല്ലാതെ ഇന്ത്യക്ക് ഇന്ന് നേരിട്ട് ഫൈനലുകള്‍ ഇല്ല.പക്ഷെ ബോക്സിങ്ങില്‍ ഇന്ന് വിജയിക്കാന്‍ ആയാല്‍ നിഷാന്ത് ദേവിന് മെഡല്‍ ഉറപ്പിക്കാം.പുരുഷന്‍മാരുടെ 71 കിലോയിലാണ് നിഷാന്ത് ക്വാര്‍ട്ടറിന് ഇറങ്ങുന്നത്.അമ്പെയ്ത്ത് വനിതാ വ്യക്തിഗത പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപിക കുമാര്‍, ഭജന്‍ കൗര്‍ എന്നിവരും മെഡല്‍ പ്രതീക്ഷ സജീവമാക്കാന്‍ ഇന്നിറങ്ങും. യോഗ്യത നേടിയാല്‍ ഇരുവര്‍ക്കും ഇന്ന് മെഡല്‍ പോരാട്ടമുണ്ട്. ഷൂട്ടിങ് സ്‌കീറ്റില്‍ യോഗ്യത നേടിയാല്‍ ആനന്ദ് ജീത് സിങ് നരുകയ്ക്കും ഇന്ന് മെഡല്‍ പോരാട്ടം.

ഷൂട്ടിങ്- പുരുഷന്‍മാരുടെ സ്‌കീറ്റ്. ആനന്ദ് ജീത് സിങ് നരുക. ഉച്ചയ്ക്ക് 12.30 മുതല്‍.

ഷൂട്ടിങ്- വനിതകളുടെ സ്‌കീറ്റ്. മഹേശ്വരി ചൗഹാന്‍, റൈസ ധില്ലന്‍. ഉച്ചയ്ക്ക് 12.30 മുതല്‍.

ഗോള്‍ഫ്- പുരുഷന്‍മാരുടെ സ്‌ട്രോക്ക് പ്ലേ. ശുഭാംകര്‍ ശര്‍മ, ഗഗന്‍ജീത് ഭുല്ലാര്‍. ച്ചയ്ക്ക് 12.30 മുതല്‍.

ഷൂട്ടിങ് (മെഡല്‍ പോരാട്ടം)- വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍. മനു ഭാകര്‍. ഉച്ചയ്ക്ക് 1.00 മുതല്‍.

അമ്പെയ്ത്ത്- വനിതാ വ്യക്തിഗതം. ദീപിക കുമാരി. ഉച്ചയ്ക്ക് 1.52 മുതല്‍.

അമ്പെയ്ത്ത്- വനിതാ വ്യക്തിഗതം. ഭജന്‍ കൗര്‍. ഉച്ചയ്ക്ക് 2.05 മുതല്‍.

സെയ്‌ലിങ്- പുരുഷന്‍മാരുടെ ഡിങ്കി ഐഎല്‍സിഎ. റെയ്‌സ് 5,6. വിഷ്ണു ശരവണന്‍. വൈകീട്ട് 3.50 മുതല്‍.

സെയ്‌ലിങ്- വനിതകളുടെ ഡിങ്കി ഐഎല്‍സിഎ. റെയ്‌സ് 4, 5, 6. നേത്ര കുമരന്‍. വൈകീട്ട് 5.55 മുതല്‍.

ബോക്‌സിങ്- പുരുഷന്‍മാരുടെ 71 കിലോ. നിഷാന്ത് ദേവ്. രാത്രി 12.05 മുതല്‍