കൊച്ചി: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് വാക്സീൻ കൊച്ചിയിൽ. നെട്ടൂരുള്ള വിപിഎസ് ലേക്ഷോർ ആശുപത്രിയിലാണു ലഭ്യമാവുക. ഇന്ത്യയിൽ സ്പുട്നിക് വാക്‌സീൻ നിർമ്മിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ആശുപത്രി അധികൃതർ കരാർ ഒപ്പുവച്ചു.

കോവിഡിനെതിരെ സ്പുട്നിക് ഉപയോഗിക്കുന്നതിന് ഏപ്രിൽ 13നാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

മികച്ച പ്രതിരോധശേഷി വാഗ്ദാനം നൽകുന്ന വാക്‌സീനുകളിലൊന്നാണ് സ്പുട്‌നിക്. 97 ശതമാനം വരെ സുരക്ഷ നൽകുന്നുണ്ടെന്നാണ് പഠനം. കോവിഷീൽഡിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്‌നിക് നൽകാമെന്നും റിപ്പോർട്ടുണ്ട്.