തൊടുപുഴ: ബിവറേജസ് ഷോപ്പിലുണ്ടായ കത്തിക്കുത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജസ് ഷോപ്പിലാണ് സംഭവമുണ്ടായത്.

മുട്ടം മലങ്കര സ്വദേശി ജോസാണ് ആക്രമണം നടത്തിയത്. ബിവറേജസ് ഷോപ്പിലെ ജീവനക്കാരെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്.

മദ്യം പൊതിഞ്ഞുനൽകുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.