ചെന്നൈ: ചെറിയ ക്ലാസുകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തെഴുതിയ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ധർമപുരി ഒസൂർ ടൈറ്റൻ ടൗൺഷിപ്പിൽ താമസിക്കുന്ന പ്രജ്‌ന എന്ന ആറാം ക്ലാസുകാരിയാണ് തന്റെ ക്ലാസും ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്റെ ഓഫിസിലേക്ക് കത്തയച്ചത്.

കത്തിൽ കുട്ടിയുടെ വീട്ടിലെ ഫോൺ നമ്പറും െകാടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് കുട്ടിയെ വിളിച്ചത്. അടുത്ത മാസം ഒന്നിന് തന്നെ എല്ലാ സ്‌കൂളും തുറക്കുമെന്ന് സ്റ്റാലിൻ കുട്ടിയെ അറിയിച്ചു. 'അദ്ധ്യാപകരെ അനുസരിക്കണം. സ്‌കൂൾ തുറന്നാലും കോവിഡ് മാനദണ്ഡങ്ങൾ എല്ലാം അനുസരിക്കണം. മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. അതിനാെപ്പം നന്നായി പഠിക്കുകയും വേണം.' സ്റ്റാലിൻ കുട്ടിയോട് പറഞ്ഞു.

ചെറിയ ക്ലാസുകൾ തുടങ്ങുന്നത് വൈകിയതോടെയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. എന്നാൽ അദ്ദേഹം നേരിട്ട് ഫോൺ വിളിച്ച് കാര്യങ്ങൾ അറിയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു