ചെന്നൈ: അഗ്‌നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സൈനിക സേവനം പാർട്ട്‌ടൈം ജോലിയല്ല. ഇത്തരം നിയമനം സൈന്യത്തിന്റെ നിയന്ത്രണം അപകടത്തിലാക്കും.

രാഷ്ട്രത്തിന്റെ സുരക്ഷയും സൈന്യത്തിൽ ചേരണമെന്ന ദശലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹവും കണക്കിലെടുത്ത് ദേശീയ താൽപര്യത്തിനെതിരായ പദ്ധതി ഉടൻ പിൻവലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.