പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്കിലെ സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്.

വിദ്യാർത്ഥികൾക്കായി പൊലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തുകയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്.