പേരാമ്പ്ര: കോഴിക്കോട് മേപ്പയൂരിൽ റിട്ട. അദ്ധ്യാപക ദമ്പതികൾ മരിച്ച നിലയിൽ. സി.കെ.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച കീഴ്പയ്യൂർ പട്ടോനകണ്ടി കെ.കെ. ബാലകൃഷ്ണനെയും ഭാര്യ ഇരിങ്ങത്ത് യു.പി.സ്‌കൂൾ റിട്ട. അദ്ധ്യാപിക കുഞ്ഞിമാതയെയുമാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് മക്കളുണ്ട്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.