പാലക്കാട്: പാലക്കാട് ഉപ്പുംപാടത്ത് പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി വീട്ടമ്മയുടെ ആത്മഹത്യാശ്രമം. ആറു മൂന്നും വയസ്സുള്ള കുട്ടികൾ മരിച്ചു. അമ്മ മഞ്ജുളയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് അയൽവാസികൾ പറയുന്നത്. ദീർഘകാലമായി അവർ വ്യത്യസ്ത വീടുകളിലാണ് താമസിക്കന്നത്. വിവാഹമോചന കേസ് അന്തിമഘട്ടത്തിലാണെന്നും അയൽവാസികൾ പറയുന്നു.

അമ്മയും കുഞ്ഞുങ്ങളും മാത്രമാണ് ആ സമയത്ത് വീട്ടുലുണ്ടായത്. ഒച്ചകേട്ട് എത്തിയ അയൽവാസികളാണ് ഒച്ചവച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടുകയായിരുന്നു. നാട്ടുകാരാണ് കിണറ്റിലിറങ്ങി യുവതിയെ രക്ഷിച്ചത്. കുഞ്ഞുങ്ങളെ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.