കൊച്ചി: ഇൻസ്റ്റഗ്രാമിൽ തന്റെ പേരിൽ ചിലർ അശ്ലീല പ്രചരണം നടത്തിയതിന് സുനിൽ പി ഇളയിടം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. തനിക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് മാത്രമെ ഉള്ളുവെന്നും ഇൻസ്റ്റാഗ്രാം അക്കൗണ്ടില്ലെന്നും ഇളയിടം പരാതിയിൽ പറഞ്ഞു.

'എന്നെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. ഈ ദുഷ്പ്രചരണം തടയണം. ഇതിനു പിന്നിലുള്ളവരെ കണ്ടെത്തി ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കണം'- ഫേസ്‌ബുക്ക് കുറിപ്പിൽ സുനിൽ പി ഇളയിടം വ്യക്തമാക്കി.