ന്യൂഡൽഹി: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. അതേ സമയം ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്.

മണിപ്പൂരിൽ 27 മുതൽ 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു.

എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എൻ പി പി 6 - 10 വരെ സീറ്റുകൾ നേടും.

ഇന്ത്യ ന്യൂസ് 23 മുതൽ 28 സീറ്റുകൾ വരെ ബിജെപി നേടുമെന്ന് പറയുന്നു. കോൺഗ്രസിന് 10 മുതൽ 14 നേടുമെന്നും പ്രവചിക്കുന്നു. മറ്റ് മണ്ഡലങ്ങളിൽ കടുത്ത മത്സരം എന്നാണ് വിലയിരുത്തൽ. അതേ സമയം ന്യൂസ് 18 പഞ്ചാബ് 27 മുതൽ 31 വരെ ബിജെപി, 11 മുതൽ 17 കോൺഗ്രസ് എന്ന് പ്രവചിക്കുന്നു. സീ ന്യൂസ്: 32 മുതൽ 38 സീറ്റുകൾ വരെയാണ് ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നത്. കോൺഗ്രസിന് 12 മുതൽ 17 വരെ ലഭിച്ചേക്കുമെന്നും. മണിപ്പുർ ആകെ 60 മണ്ഡലങ്ങളാണ് ഉള്ളത്. ഭൂരിപക്ഷത്തിന് 31 സീറ്റുകൾ നേടേണ്ടതുണ്ട്.

ഗോവയിൽ കോൺഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകൾ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും 13 മുതൽ 17 സീറ്റുകൾ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ പ്രവചിച്ചു. തൃണമൂൽ കോൺഗ്രസിന് നാലും മറ്റുള്ളവർക്ക് രണ്ട് സീറ്റുമാണ് പ്രവചനം.

അതേസമയം, ടൈസ് നൗ വീറ്റോ എക്സിറ്റ് പോളിൽ കോൺഗ്രസിനാണ് മുൻതൂക്കം. കോൺഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകൾ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു.

ആംആദ്മി പാർട്ടിക്ക് നാല് സീറ്റാണ് ഗോവയിൽ ടൈംസ് നൗവിന്റെ പ്രവചനം. കഴിഞ്ഞ തവണ 17 സീറ്റ് നേടിയ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബിജെപിയാണ് സർക്കാർ രൂപീകരിച്ചത്.

ഗോവയിൽ ആകെ 40 സീറ്റുകളാണ് ഉള്ളത്. , ഭൂരിപക്ഷത്തിന് 21 സീറ്റുകൾ നേടേണ്ടതുണ്ട്. ഇടിജി റിസർച്ച് 17 മുതൽ 20 സീറ്റുവരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസിന് 15 മുതൽ 17 വരെ ലഭിക്കും തൃണമൂൽ കോൺഗ്രസ് 3 മുതൽ 4 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.

ഇന്ത്യ ടിവി ഗ്രൗണ്ട് സീറോ റിസർച്ച് ബിജെപിക്ക് 10 മുതൽ 14 വരെയും കോൺഗ്രസിന് 20 25 വരെയും തൃണമൂലിന് 3 മുതൽ 5 വരെയും പ്രവചിക്കുന്നു.

ഇന്ത്യ ടിവി സിഎൻഎക്‌സ് ബിജെപി 16 മുതൽ 22 സീറ്റുകൾ വരെ നേടുമെന്നും കോൺഗ്രസ് 11 മുതൽ 17 വരെയും തൃണമൂൽ 1 മുതൽ 2 വരെയും നേടുമെന്ന് പ്രവചിക്കുന്നു.

ന്യൂസ് എക്‌സ് ബിജെപിക്ക് 17 മുതൽ 19 വരെയും കോൺഗ്രസിന് 11 മുതൽ 13 വരെയും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി ബിജെപി 13 മുതൽ 17 വരെയും കോൺഗ്രസ് 13 മുതൽ 17 വരെയും തൃണമൂൽ 2 മുതൽ 4 വരെ നേടുമെന്നും വിലയിരുത്തുന്നു.

ടൈംസ് നൗ ബിജെപിക്ക് 14 സീറ്റും കോൺഗ്രസിന് 16 സീറ്റും നേടുമെന്ന് പ്രവചിക്കുമ്പോൾ സീ ന്യൂസ് 13 മുതൽ 18 ബിജെപിയും 14 മുതൽ 19 വരെ കോൺഗ്രസും 2 മുതൽ 5 വരെ തൃണമൂലും നേടുമെന്ന് പ്രവചിക്കുന്നു.