ന്യൂയോർക്ക്: കാർഷിക നിയമങ്ങൾക്കെതിരായി കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ വലിയ പിന്തുണയാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നത്. ഏറ്റവും ഒടുവിൽ ഹോളിവുഡ് താരം ഹോളിവുഡ് താരം സൂസൻ സാറൻഡറും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ന്യൂയോർക്ക് ടൈംസിന്റെ ലേഖനം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു സൂസൻ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

എന്തുകൊണ്ടാണ് ഇന്ത്യയിലെ കർഷകർ പ്രതിഷേധിക്കുന്നത്, കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അവർ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക എന്നായിരുന്നു സൂസൻ സാറൻഡറുടെ ട്വീറ്റ്. ബ്രിട്ടീഷ് നടി ജമീല ജമീലും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തി.

ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവർ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പോപ് താരം റിഹാനയാണ് ആദ്യം കർഷകർക്ക് പിന്തുണയുമായി എത്തിയത്. റിഹാനയുടെ ട്വീറ്റാണ് കർഷക പ്രക്ഷോഭത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതും. റിഹാനയുടെ ട്വീറ്റ് ഇന്ത്യയിൽ 'കൊടുങ്കാറ്റ്' വിതയ്ക്കുകയും ചെയ്തു. കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തൻബർഗ്, അമേരിക്കൻ അഭിഭാഷക മീന ഹാരിസ്, നടി അമാൻഡ സെർണി തുടങ്ങിയവരും ഐക്യദാർഢ്യവുമായെത്തി.