മുംബൈ: നടൻ സുശാന്ത്സിങ് രാജ്പുത്തിന്റ മരണവുമായി ബന്ധപ്പെട്ട കേസിൽ വീട്ടുജോലിക്കാരൻ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തു. നർക്കോട്ടിക്‌സ്കൺട്രോൾബ്യൂറോയാണ് അറസ്റ്റ്ചെയ്തത്.ജൂൺ 14ന് സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തുന്നതു വരെ ഇയാൾ സുശാന്തിനൊപ്പമുണ്ടായിരുന്നു എന്നാണ് വിവരങ്ങൾ. നേരത്തെ ദീപേഷ് സാവന്ത് കേസിലെ സാക്ഷി മാത്രമായിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

സഹോദരി റിയ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം സാമുവൽ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷോവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചതായി പറയുന്നു,. ഷോവിക്കിന്റെ നിർദ്ദേശപ്രകാരം താൻ ലഹരി മരുന്ന് സംഘടിപ്പിച്ച് നൽകിയതായി സാമുവലും സമ്മതിച്ചു. സെപ്റ്റംബർ 9 വരെ ഇരുവരേയും കസ്റ്റഡിയിൽ വെക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.24കാരനായ ഷോവിക്കിന്റെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. 59 ഗ്രാം മരിജ്യുവാന കൈവശം വച്ചതിന് അബ്ബാസ് ലഖാനി, കരൺ അറോറ എന്നീ രണ്ടപേരെ പിടികൂടിയിരുന്നു. സുശാന്തിനോട് അടുപ്പമുള്ളവരുമായി ഇവർക്കുള്ള ബന്ധത്തെ ആധാരമാക്കിയായിരുന്നു എൻസിബി അന്വേഷണം.

റിയയുടെസഹോദരൻഷോവിക്കിനെയും സുശാന്ത്സിംഗിന്റെമാനേജർ സാമുവൽ മിറാണ്ടയേയും കഴിഞ്ഞദിവസം എൻസിബി അറസ്റ്റ്ചെയ്തിരുന്നു. ചോദ്യംചെയ്യലിനുശേഷമാണ് ഇരുവരുടേയും അറസ്റ്റ്രേഖപ്പെടുത്തിയത്.

അതേസമയം, റിയ ചക്രവർത്തിക്ക് മയക്കുമരുന്ന്ഇടപാടുമായി ബന്ധമുണ്ടെന്ന്നാർക്കോട്ടിക് കൺട്രോൾബ്യൂറോ അറിയിച്ചു. റിയ മയക്കുമരുന്ന്വാങ്ങുകയും വിൽക്കുകയുംചെയ്തിരുന്നതായും നാർക്കോട്ടിക് കൺട്രോൾബ്യൂറോ (എൻസിബി) പറയുന്നു.

നടിയുടെവാട്‌സ്ആപ്പ്ചാറ്റുകൾ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യങ്ങൾവ്യക്തമായത്. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്റിയ ചക്രവർത്തിക്ക് എൻസിബി നോട്ടീസ് നൽകിയിട്ടുണ്ട്.ഞായറാഴ്ചഹാജരാകണമെന്നാണ് റിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷോവിക്കിന്റെയും മിരാൻഡയുടെയും മൊഴികൾ എതിരായാൽ റിയയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ഇന്നലെ അറസ്റ്റിലായ റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയെയും സാമുവൽ മിരാൻഡയെയും കോടതിയിൽ ഹാജരാക്കി.ഏഴു ദിവസത്തെ കസ്റ്റഡിയാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യുറോ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ അറസ്റ്റിലായ രണ്ടു ലഹരിമരുന്ന് ഇടപാടുകാർ ജാമ്യഹർജി നൽകിയിട്ടുണ്ട്.