ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നടപടി. ആലപ്പുഴ ഡിസിസി അംഗം മഠത്തിൽ ഷുക്കൂറിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഷുക്കൂർ യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് നേതൃത്വം നടപടി സ്വീകരിച്ചത്.