മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക പൊതുയോഗം വിളിച്ചുചേർത്ത് ബിസിസിഐ. ഈമാസം 29നാണ് നിർണായക യോഗം.ട്വന്റി 20 ലോകകപ്പ് ഇന്ത്യയിൽ നടത്തുമോയെന്ന് യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായാണ് ബിസിസിഐ അടിയന്തരമായി യോഗം ചേരുന്നത്.

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്. ഒൻപത് വേദികളും നേരത്തേ പ്രഖ്യാപിച്ചിരുന്നു.എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഐ പി എൽ പാതിവഴിയിൽ നിർത്തിയതോടെയാണ് ലോകകപ്പും അനിശ്ചിതത്വത്തിലായത്. ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റണെന്ന ആവശ്യവും ശക്തമാണ്.

ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആവും പകരം വേദിയായായി ബിസിസഐ തെരഞ്ഞെടുക്കുക. എന്നാൽ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറൽ മാനേജർ ധീരജ് മൽഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആവും പകരം വേദിയാവുക. എന്നാൽ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും.

രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറൽ മാനേജർ ധീരജ് മൽഹോത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് 2022 ലേക്ക് മാറ്റിയിരുന്നു. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം ഇന്ത്യയിൽ ഐപിഎൽ നടത്താൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ യുഎഇ ആണ് മത്സരങ്ങൾക്ക് വേദിയായത്.