ഇസ്ലാമാബാദ്: അടുത്ത ട്വന്റി 20 ലോകകപ്പിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ ടീം ഇന്ത്യയെ തോൽപ്പിച്ചാൽ താരങ്ങൾക്കായി ബ്ലാങ്ക് ചെക്ക് നൽകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഇന്ത്യയെ തോൽപ്പിച്ചാൽ പാക്കിസ്ഥാൻ ടീമിന് ഒരു നിക്ഷേപകൻ ബ്ലാങ്ക് ചെക്ക് സ്പോൺസർ ചെയ്തിട്ടുണ്ടെന്നാണ് റമിസ് റാജ പറഞ്ഞത്.

2021 ഒക്ടോബർ 24 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്.

ഐസിസിക്ക് ഇന്ത്യ ഫണ്ട് നൽകുന്നത് നിർത്തിയാൽ പാക്കിസ്ഥാനിൽ ക്രിക്കറ്റ് തകരുമെന്നും റമീസ് രാജ പറഞ്ഞു. ഐസിസിയുടെ നൽകുന്ന 50 ശതമാനം ഫണ്ടിങ്ങാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലനിൽപ്പ്. ഐസിസിക്ക് 90 ശതമാനം ഫണ്ട് നൽകുന്നത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബിസിസിഐയാണ്.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരു പൈസ പോലും ഐസിസിക്ക് നൽകുന്നില്ല. പാക്കിസ്ഥാൻ ക്രിക്കറ്റിനെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യം. ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുകയാണെങ്കിൽ പിസിബിക്ക് ഒരു ബ്ലാങ്ക് ചെക്ക് തയ്യാറാണെന്ന് വലിയ വ്യവസായി അറിയിച്ചെന്നും റമീസ് രാജ പറഞ്ഞു.

''പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി) ഫണ്ടിന്റെ 50 ശതമാനവും ഇന്റനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) നൽകുന്നതാണ്.ഐ.സി.സിയുടെ ഫണ്ടിൽനിന്ന് 90 ശതമാനവും വരുന്നത് ഇന്ത്യയിൽനിന്നുമാണ്. അവർ ഐ.സി.സിക്ക് ഫണ്ട് നൽകുന്നത് നിർത്തിയാൽ പി.സി.ബി തകർന്നുപോകും. തങ്ങൾ ഐ.സി.സിക്ക് ഒന്നും നൽകുന്നില്ല'' റാജ ഇൻർ പ്രൊവിഷണൽ കൗൺസിലിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ പറഞ്ഞു. പാക്കിസ്ഥാൻ ക്രിക്കറ്റിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ മുന്നറിയിപ്പിനെ തുടർന്ന് പാക്കിസ്ഥാനെതിരായ പര്യടനം അവസാനിപ്പിക്കാൻ ന്യൂസിലാൻഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ശക്തമായ സാമ്പത്തിക പിന്തുണയുണ്ടെങ്കിൽ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ടീമുകൾ പിന്മാറില്ലെന്നും റമീസ് രാജ ആവർത്തിച്ചു.

കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ കളിക്കാനെത്തിയ ന്യൂസിലാൻഡ് ടീം അവരുടെ ഗവൺമെന്റ് മുന്നറിയിപ്പനുസരിച്ച് അവസാന നിമിഷം മടങ്ങിയിരുന്നു. പി.സി.ബിക്ക് നല്ല സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ ടീമുകൾ കളിക്കാതെ മടങ്ങില്ലെന്നും റാസ ചൂണ്ടിക്കാട്ടി. മികച്ച ടീമും മികച്ച ക്രിക്കറ്റ് സാമ്പത്തിക രംഗവും ഉണ്ടാകുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാന് പുറമേ അഫഗാനിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകളും എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തും ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും എത്തുന്നവരും ഇന്ത്യക്കെതിരെ മത്സരിക്കും.