ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ തല മുണ്ഡനം ചെയ്യാൻ ഇനി ഫീസ് ഈടാക്കില്ല. തലമുണ്ഡനത്തിന്റെ പേരിൽ ഭക്തരിൽനിന്ന് അധികതുക ഈടാക്കുന്നെന്ന പരാതി വ്യാപകമായതോടെയാണ് തീരുമാനം.

തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രങ്ങളിലും തലമുണ്ഡനം വഴിപാടായി ചെയ്യുന്നതിന് പണം ഈടാക്കില്ലെന്നു തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു അറിയിച്ചു. ശേഖർബാബു നിയമസഭയിലാണ് തീരുമാനം അറിയിച്ചത്.

ഭക്തർ വഴിപാടായി തലമുണ്ഡനം ചെയ്യുന്ന പഴനി, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോല, സ്വാമിമലൈ, തിരുപ്പറകുന്ദ്രം അടക്കം സർക്കാരിനു കീഴിലുള്ള 30,000 ക്ഷേത്രങ്ങളിലെ ഫീസാണ് എടുത്തു കളഞ്ഞത്.