ചെന്നൈ: ദളിത് ബാലന്മാരെക്കൊണ്ട് വിസർജ്യം കോരിപ്പിച്ച് യുവാക്കൾ. തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിലെ സിരുകുടൽ ഗ്രാമത്തിലാണ് സംഭം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അബിനേഷ്, സെൽവകുമാർ, സിലംബരസൻ എന്നിവരാണ് അറസ്റ്റിലായത്. മേൽജാതിക്കാരായ ഇവരുടെ അറസ്റ്റിന് പിന്നാലെ ഗ്രാമത്തിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. പട്ടിക ജാതി പട്ടിക വർഗ പീഡഡ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സിരുകുടൽ ഗ്രാമത്തിലെ ഗ്രൗണ്ടിന് സമീപം മലമൂത്ര വിസർജനം നടത്തിയ പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് ദലിത് ബാലന്മാരെക്കൊണ്ടാണ് യുവാക്കൾ വിസർജ്യം കോരിച്ചത്. കുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് വിടുതലൈ സിരുതൈഗൾ കക്ഷി രംഗത്തെത്തി. ഇവർ ഗ്രാമത്തിലേക്കുള്ള റോഡുകൾ അടച്ചു. പൊലീസ് എത്തി യുവാക്കൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതിന് ശേഷമാണ് ഗ്രാമവാസികൾ സമരം അവസാനിപ്പിച്ചത്.