കാഞ്ഞങ്ങാട്: സ്ഥലം മാറിപ്പോകുന്ന ടീച്ചറെ വിട്ടു പിരിയാൻ സാധിക്കാത്ത കുട്ടികളുടെ വേദന ഹൃദയഭേദകമായി മാറി. ഖദീജ ടീച്ചറെ കെട്ടിപ്പിടിച്ച് ക്ലാസ് മുറിയിൽ കുഞ്ഞുമക്കൾ കരഞ്ഞു. കാഞ്ഞങ്ങാട് കൂട്ടക്കനി ഗവ. യു.പി സ്‌കൂളിൽനിന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന അ ധ്യാപിക ഖദീജക്ക് നൽകിയ യാത്രയയപ്പാണ് വികാരനിർഭരമായത്.

നാലു വർഷം ഇവിടെ അദ്ധ്യാപികയായിരുന്ന ഇവർ കുട്ടികളുടെ മനസ്സ് കീഴടക്കാൻ അധികം സമയം വേണ്ടി വന്നിരുന്നില്ല. സ്‌നേഹനിധിയായ ടീച്ചർ തങ്ങളെ വിട്ടുപോവുന്നത് കുട്ടികൾക്ക് ഉൾകൊള്ളാനാവുമായിരുന്നില്ല. ഇതോടെയാണ് കുട്ടികൾ കെട്ടിപ്പിടിച്ച് പോകരുതെന്ന് ആവശ്യപ്പെട്ട് കരഞ്ഞത്.

2004ൽ ജില്ലയിലെ പെരുമ്പട്ട സ്‌കൂളിൽ പാർടൈം ഹിന്ദി യു.പി അദ്ധ്യാപികയായി സേവനം ആരംഭിച്ച ടീച്ചർ 2005ൽ മുഴുസമയ അദ്ധ്യാപികയായി. ജി.എച്ച്.എസ്.എസ് കടമ്പാർ സ്‌കൂളിലും 2009 മുതൽ ജി.എഫ്. യു.പി.എസ് അജാനൂർ സ്‌കൂളിലും സേവനമനുഷ്ഠിച്ച ശേഷം 2018ലാണ് ജി.യു.പി.എസ് കൂട്ടക്കനിയിലെത്തുന്നത്.

പുളിങ്ങോത്തുള്ള വീട്ടിൽനിന്ന് 100 കിലോമീറ്റർ ദിവസവും സഞ്ചരിച്ചാണ് ടീച്ചർ സ്‌കൂളിൽ എത്തി യിരുന്നത്. വീടിനടുത്തുള്ള പ്രദേശമെന്നതിനാലാണ് പരപ്പയിലേക്ക് മാറ്റം വാങ്ങി