ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ നാലുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 14 കാരൻ പിടിയിൽ. പൊലീസ് പിടികൂടിയ 14കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസംരാവിലെ 11 മണിയോടെയാണ് സംഭവം.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോകുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയുമായിരുന്നു. ശേഷം 14കാരൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.കുഞ്ഞ് കരയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കുഞ്ഞ് അമ്മയോടെ അതിക്രമം വിവരിക്കുകയായിരുന്നു. കുഞ്ഞിന്റെ അയൽവാസിയാണ് പ്രതി.

സംഭവത്തിന് ശേഷം കുട്ടിയുടെ മാതാവ് വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ജുവൈനൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവൈനൽ കേന്ദ്രത്തിലേക്ക് മാറ്റി.