ഈരാറ്റുപേട്ട: 16-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ മുരിക്കോലിൽ ലിയാ നഷാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുമായി ഇന്ന് വഴക്കുണ്ടായതായി സഹോദരൻ മൊഴി നൽകി. മുറിയിൽ കയറി വാതിലടച്ച പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.