ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. അവന്തിപോരയിൽ പൊലീസിന്റേയും സുരക്ഷാ സേനയുടേയും സംയുക്ത നീക്കത്തിലാണ് ഭീകരവാദികളെ വധിച്ചത്. അവന്തിപോരയിലെ ട്രാൽ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടൽ തുടരുകയാണ്.

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടർന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ സേന നടത്തിയ വടിവെയ്‌പ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.