ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണ അഭിനയിക്കുന്ന ചിത്രമാണ് തലൈവി. എ എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകൾ കങ്കണ തന്നെ ഷെയർ ചെയ്തിരുന്നു. ഇപോഴിതാ സിനിമയുടെ റീലീസ് മാറ്റിയെന്നതാണ് വാർത്ത. താരങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ റിലീസ് തിയതിയും സിനിമയുടെ പ്രവർത്തകർ പിന്നീട് അറിയിക്കും.

സിനിമയുടെ നിർമ്മാണത്തിൽ ഒരുപാട് ത്യാഗങ്ങൾ നമ്മൾ സഹിച്ചിട്ടുണ്ട്. കാസ്റ്റ് ആൻഡ് ക്യൂവിലെ ഓരോ അംഗത്തിനും നന്ദി പറയുന്നു. മനോഹരമായ ഈ യാത്രയിൽ ഉണ്ടായവർക്ക്. വിവിധ ഭാഷകളിൽ നിർമ്മിക്കപ്പെട്ട സിനിമ ഒരേദിവസം തന്നെ എല്ലായിടത്തും റിലീസ് ചെയ്യണമെന്നുണ്ടായിരുന്നുവെന്നും പ്രവർത്തകരുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

താരങ്ങൾ തന്നെയാണ് കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. കൊവി 19 ബാധിതരുടെ നിരക്ക് ഉയരുന്നതിനാൽ വേണ്ട തയ്യാറെടുപ്പ് എടുക്കേണ്ടതാലും നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാലും തലൈവിയുടെ റിലീസ് നീട്ടുന്നുവെന്നും പ്രവർത്തകർ പറയുന്നു.

ഈ മാസം 23ന് ആയിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.