തലശ്ശേരി: ആർഎസ്എസിന് ഏറ്റവും അധികം ശാഖകളും ബലിദാനികളും ഉള്ള പ്രദേശമാണ് തലശ്ശേരി നിയോജക മണ്ഡലം. ഇവിടെയാണ് ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതെയാകുന്നത്. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെതിരെ സ്ഥാനാർത്ഥി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. തലശ്ശേരിയിലെ സ്ഥാനാർത്ഥിത്വം ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ബിജെപി ചെന്നുപെട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്.

2016-ൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. ബിജെപി ജില്ലാ സെക്രട്ടറി എൻ.ഹരിദാസിന്റേതാണ് പത്രിക തള്ളിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25-ന് മണ്ഡലത്തിൽ എത്താനിരിക്കെയാണ് പാർട്ടി സ്ഥാനാർത്ഥി മത്സരരംഗത്തില്ലായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25-ന് മണ്ഡലത്തിൽ എത്താനിരിക്കെയാണ് പാർട്ടി സ്ഥാനാർത്ഥി മത്സരരംഗത്തില്ലായത്.

ജാഗ്രതകുറവാണ് തലശ്ശേരിയിൽ ബിജെപിക്ക് വിനയായത്. ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ഫോം എയിൽ പാർട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാൽ എൻ.ഹരിദാസ് സമർപ്പിച്ച പത്രികയിൽ സീൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പുണ്ടായിരുന്നില്ല. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് കെ.ലിജേഷായിരുന്നു ഡമ്മി സ്ഥാനാർത്ഥി. ഇത് ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

മണ്ഡലത്തിൽ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു ബിജെപി. അതുകൊണ്ടാണ് ജില്ലാ പ്രസിഡന്റിനെ തന്നെ തലശ്ശേരിയിൽ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്. സബ് കളക്ടർ അനുകുമാരിക്ക് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നൽകിയിരുന്നത്. എൽഡിഎഫിനായി സിറ്റിങ് എംഎൽഎ എ.എൻ.ഷംസീറും യുഡിഎഫിന് വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്.

ബിജെപിക്ക് അതി ശക്തമായ വോട്ടുബാങ്കുള്ള കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലൊന്നാണ് തലശേരി. കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ സജീവന് 22,000 വോട്ടുകൾ ഇവിടെ ലഭിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ അഞ്ചു വാർഡുകൾ ബിജെപിക്ക് തലശേരിയിൽ കഴിഞ്ഞിരുന്നു. ഇതോടെയാണ് പാർട്ടിക്ക് ഏറെ ബലിദാനികളും അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുമുള്ള തലശേരിയുടെ മണ്ണിൽ തലശേരി തിരുവങ്ങാട് സ്വദേശിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എൻ. ഹരിദാസിനെ തന്നെ കളത്തിലിറക്കാൻ ബിജെപി തീരുമാനിച്ചത്.

മണ്ഡലത്തിൽ ഹരിദാസ് അതി ശക്തമായ പ്രചാരണം നടത്തി വരവെയാണ് പത്രിക തള്ളിയത് തിരിച്ചടിയാണ്. എന്നാൽ കോൺഗ്രസ് - ബിജെപി രഹസ്യ ബന്ധമാണ് പൂർണമായ പത്രിക തള്ളിയതിലൂടെ വ്യക്തമാവുന്നതെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്. പത്രിക തള്ളിയത് ഗുരുതരമായ വീഴ്ചകൾ വരുത്തിയതിനാണ അഖിലേന്ത്യാ അധ്യക്ഷന്റെ ഒപ്പിട്ട ഒറിജിനൽ കോപ്പിയും മറ്റു കാര്യങ്ങളും ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ ശരിയായി കൊടുത്തിരിക്കെ ഹരിദാസിന്റെ പത്രിക മാത്രം എങ്ങനെയാണ് തള്ളിയതെന്നാണ് സിപിഎം നേത്യത്വം ചോദിക്കുന്നത്.

എന്തു തന്നെയായാലും ഷംസീറിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു മറിക്കാൻ ബിജെപി തയ്യാറാവുമോയെന്നതാണ് സിപിഎം നേതൃത്വത്തിന്റെ ആശങ്ക. എന്നാൽ ഹരിദാസിന്റെ പത്രിക തള്ളിയതിൽ ബിജെപി പ്രവർത്തകർ കടുത്ത നിരാശയിലാണ്. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പാർട്ടി ജില്ലാ പ്രസിഡന്റു കൂടിയായ എൻ. ഹരിദാസ് പറഞ്ഞു.

തലശ്ശേരിയിലെ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതിലൂടെ അപ്രതീക്ഷിത പ്രതിസന്ധിയാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. 2016-ൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. ബിജെപി ജില്ലാ സെക്രട്ടറി എൻ.ഹരിദാസിന്റേതാണ് പത്രിക തള്ളിയത്.2016-ൽ 22125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവൻ നേടിയിരുന്നത്.