തിരുവനന്തപുരം: എസ്.ബി.ഐ. തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ചീഫ് ജനറൽ മാനേജർ (സ്ട്രാറ്റജി) ആയി എസ്. ആദികേശവൻ ചുമതലയേറ്റു.

കാർഷിക മേഖലയിലും സാമ്പത്തിക ഉൾച്ചേർക്കലിലും സമീപനങ്ങൾക്ക് രൂപംനൽകുകയാണ് അദ്ദേഹത്തിന്റെ ചുമതല. എസ്.ബി.ടി.-എസ്.ബി.ഐ. ലയനത്തെത്തുടർന്ന് മുംബൈയിലേക്ക് സ്ഥലംമാറ്റിയ അദ്ദേഹം അവിടെ അഗ്രി ബിസിനസ് വിഭാഗത്തിൽ സി.ജി.എം. ആയി പ്രവർത്തിക്കുകയായിരുന്നു.