കൊല്ലം: കൊല്ലത്ത് എക്‌സൈസ് സംഘം ആളുമാറി കലാകാരനെ മർദ്ദിച്ചു.ഫുട്‌ബോൾ ഇതിഹാസം ഡിഗോ മറഡോണയുടെ കേരളത്തിലെ അപരനും മിമിക്രിആർട്ടിസ്റ്റുമായ പുളിയത്ത്മുക്ക് ശാന്തിനഗറിൽ മൂലത്ത് വീട്ടിൽ ഗിരിഷിനാണ് എക്‌സ്സെസ് സംഘത്തിന്റെ ക്രൂരമർദ്ദനം എൽക്കണ്ടിവന്നത്.

ഇക്കഴിഞ്ഞ 29-ാംതീയതി വൈകിട്ട് അഞ്ചരക്കാണ് സംഭവം.ഗിരിഷിന്റെ വീടിന്റെ മതിൽ എടുത്ത് ചാടി അകത്തെത്തിയ എക്‌സൈസ് സംഘം എവിടയാടാ വാറ്റ്ചാരായം എന്ന് ചോദിച്ച്‌കൊണ്ടാണ് മർദിച്ചത്.എന്നാൽ അതിനിടയിൽ എക്‌സൈസ് സംഘത്തിലെ ഒരാൾ ഗിരിഷിനെ തിരിച്ചറിയുകയും അമളിപറ്റിയതാണന്ന് ബോധ്യപ്പെടുകയും ചെയ്തു.ഇതോടെ തങ്ങൾ അമളി പറ്റിയതാണെന്ന് എക്‌സൈസ് സംഘം ഗിരീഷിനോട് പറഞ്ഞു.

എന്നാൽ തുടർന്ന് ഗീരീഷിനോട് വെള്ളപ്പേപ്പറിൽ ഒപ്പിട്ടു നൽകാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ഭാര്യയുടെയും മകളുടെയും മുന്നിൽ ഇട്ട് തുടർന്നും ഗിരിഷിനെ മർദ്ദിച്ചു. ഒപ്പിട്ടു നൽകിയില്ലെങ്കിൽ ഞങ്ങളുടെ വാഹനത്തിൽ ഇരിക്കുന്ന വാറ്റ് ഉപകരണങ്ങൾ ഇവിടെ വച്ച് പിടികൂടിയത് അണന്ന് വരുത്തി തീർക്കും എന്നും ഭീഷണിപെടുത്തി ഒപ്പ് ഇടിച്ചതായും ഗീരിഷ് ആരോപിക്കുന്നു.

ഒപ്പ് ഇട്ട് നൽകിയില്ലങ്കിൽ മർദ്ദനമെറ്റ് ഗിരിഷ് ജില്ല ആശുപത്രിയിൽ ചികിൽസതേടി. മർദ്ദനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സിറ്റിപൊലീസ് കമ്മീഷ്ണർക്കും പരാതി നൽകി.കോവിഡ് കാലഘട്ടത്തിൽ വരുമാനം നിലച്ച് പ്രതിസന്ധിയിലായ കലാകാരന്മാരൊട് ഇത്തരത്തിലുള്ള പ്രവർത്തികൾ കാണിക്കുന്ന എക്‌സൈസ് സംഘത്തിന് എതിരെ നിയമനടപടിയുമായി ഏത് അറ്റംവരെയും പോകുമെന്ന് ഗീരിഷും കുടുബവും പറയുന്നു.മറഡോണ കേരളത്തിലെത്തിയപ്പോൾ അപരനായ ഗീരീഷ് അദ്ദേഹത്തോടൊപ്പം വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.