കൊച്ചി:കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഇതുവരെ സംസ്ഥാനത്ത് ചിലഴിച്ചത് 702.39 കോടി രൂപയാണെന്നും ഇതിൽ 648.17 കോടി രൂപ കേന്ദ്രവിഹിതമായിരുന്നെന്നും വിവരാവകാശ രേഖ.സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ചിലവഴിച്ചത് 54.22 കോടിരൂപ മാത്രമാണെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.കോവിഡ് പ്രതിരോധ പ്രവർത്തനം,ചികത്സ എന്നിവയ്ക്ക് എത്രരൂപ സംഭാവനായി ലഭിച്ചു,സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും എത്ര രൂപ ലഭിച്ചു എന്നും മറ്റുമള്ള ചോദ്യത്തിന് വിവരം ലഭ്യമല്ലന്നാണ് മറുപടി.

മറ്റ് സംസ്ഥാനങ്ങളിൽ വോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്,മരണം എന്നിവ കുറയാത്തതിനെക്കുറിച്ച് പഠനം പഠനം വല്ലതും നടത്തിയിട്ടുണ്ടോ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത് ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ചാണെങ്കിൽ ഇത് വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭ്യമാക്കുക എന്നീ ചോദ്യങ്ങൾക്കും വിവരം ലഭ്യമല്ലന്നാണ് മറുപിടി.

ആരോഗ്യകേരളം സ്റ്റേറ്റ് പ്രോഗ്രാം മോണിട്ടറിങ് ആൻഡ് സപ്പോർട്ട് യൂണിറ്റ് പബ്ളിക് ഇൻഫർമേഷൻ ഒഫീസർ സുരേഷ് കെ ആണ് ഇതുസംബന്ധിച്ച് വിവരാവകാശ രേഖയിൽ ഒപ്പുവച്ചിട്ടുള്ളത്.അഡ്വ.ടോം തോമസ് പൂച്ചാലിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലെ പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപിടിയിലാണ് ഇതുസംബന്ധിച്ച വ്യക്തമായ കണക്കുവിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇനം തിരിച്ചിച്ചിട്ടുള്ള ചെലവ് വ്യക്തമാക്കുന്ന പട്ടികയിൽ അവസാന കോളത്തിൽ തുക കോടിയിൽ എന്ന് ബ്രാക്കറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.ഇതുവച്ച് കണക്കുട്ടിയപ്പോൾ പന്തികേട് തോന്നി അപേക്ഷൻ വിവരാവകാശരേഖ തയ്യാറാക്കിയ ഓഫീസിൽ വിളിച്ച് കണക്കിലെ പൊരുത്തക്കേടിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ കണക്കുവിവരങ്ങൾ ലക്ഷത്തിലാണ് തയ്യാറാക്കിയിട്ടുള്ളതെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യഗസ്ഥന്റെ മറുപിടി.ഇതുപ്രകാരം രോഗനിർണ്ണയത്തിനും സാമ്പിൾ ട്രാൻസ്പോർട്ടിനുമായി 10092.93 ലക്ഷം,മരുന്നുകൾക്കും പി പി ഇ കിറ്റ് ,മാസ്‌ക് തുടങ്ങി അനുബന്ധ സാമഗ്രികൾക്കുമായി 19418.29 ലക്ഷം,1രോഗികൾക്കുള്ള ഉപകരണങ്ങൾക്കും അനുബന്ധ സാമഗ്രികൾക്കും 5586.41 ലക്ഷം,കോവിഡിനായി നിയമിച്ച ആരോഗ്യപ്രവർത്തകരുടെ ശബള ഇനത്തിൽ 26931.63 ലക്ഷം ,പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2068.54 ലക്ഷം എന്നിങ്ങിനെയാണ് ചിലവുകളെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.

വിവരസാങ്കേതികവിദ്യ ഇനത്തിൽ 275.8 ലക്ഷവും ബോധവൽക്കരണ പരിപാടികൾക്കായി 1654.6 ലക്ഷവും പരിശീലന പരിപാടിക്ക് 43.52 ലക്ഷവും മറ്റുചെലവ്ക്കായി 4167.3 ലക്ഷവും ചെലവായ കാര്യവും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്.ഈ വർഷം ഓഗസ്റ്റ് 24 വരെ കേന്ദ്രസർക്കാർ 22045720 ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇതിൽ 95500 ഡോസ് കോവിഷീൽഡ് എ എഫ് എം എസ് മാഹിക്ക് നൽകിയെന്നും രേഖയിൽ പറയുന്നു. കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനത്തിന് കൃത്യമായി ലഭിച്ചിട്ടുള്ളത് 21950220 ഡോസാണെന്നും ഇതിൽ കഴിഞ്ഞമാസം 24-ന് ലഭിച്ച 605680 ഡോസുകൾ ഒഴികെയുള്ള മുഴുവൻ ഡോസും ഉപയോഗിച്ചെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2021 മാർച്ച് ഏപ്രിൽ കാലയളവിൽ കേന്ദ്രസർക്കാർ ഒരു ഡോസിന് 150 രൂപ നിരക്കിൽ സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് വാക്സിൻ നൽകിയിരുന്നെന്നും മെയ്-1 മുതൽ കേന്ദ്രസർക്കാർ സ്വകാര്യആശുപത്രികൾക്ക് നേരിട്ട് വാക്സിൻ നിൽകുന്നില്ലന്നും ഈ സാഹചര്യത്തിൽ നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങുകയെന്ന രീതിയാണ് സ്വകാര്യ ആശുപത്രിൾ സ്വീകരിച്ചുവരുന്നതെന്നും രേഖയിൽ വിശദമാക്കിയിട്ടുണ്ട്.വാക്സിനേഷൻ ത്വരിതപ്പെടുത്തേണ്ടതിനാൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കോവിഷീൽഡ് വാങ്ങുന്നതിനും ഓഗസ്റ്റ് 1 മുതൽ നിർമ്മാതാവ് ഈടാക്കുന്ന തുകയ്ക്ക് ,അതായത് ഒരു ഡോസിന് 630 രൂപ നിരക്കിൽ സ്വകാര്യ ആശുപത്രികൾക്ക് വികരണം ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ചോദ്യത്തിനുള്ള മറുപിടിയായി ചേർത്തിട്ടുണ്ട്.