മാനന്തവാടി: വയനാട് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത്ത് എന്ന യുവാവ് കഞ്ചാവ് ഉപയോഗിച്ചു എന്ന പേരിൽ കള്ള കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വെള്ളമുണ്ട എസ് എച്ച് ഒ ഷജു ജോസഫ്, ഗ്രേഡ് എസ്‌ഐ സുരേന്ദ്രൻ, ഗ്രേഡ് എസ് ഐ മുഹമ്മദലി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഹെൽമറ്റും മാസ്‌കും ധരിക്കാതെ ബൈക്ക് യാത്ര ചെയ്ത യുവാവിനെ റോഡ് പരിശോധനക്കിടെ പൊലീസ് പിടികൂടുന്നത്. ശേഷം എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെതിരെ കള്ളക്കേസ് എടുത്തു എന്ന് ആരോപിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരത്തെ പരാതി നൽകിയിരുന്നു.

ഇതേതുടർന്ന് എസ് പി അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. ഈ നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഐ ജി, ഡിഐജി എന്നിവർ ചേർന്ന് യോഗത്തിൽ അന്വേഷണവിധേയമായി മൂവരെയും സസ്‌പെൻഡ് ചെയ്യുവാൻ തീരുമാനിച്ചു. ഫെബ്രുവരി 2 നായിരുന്നു റോഡ് ചെക്ക് ചെയ്യവേ ഹെൽമറ്റും മാസ്‌കും ഇല്ലാതെ ബൈക്കിൽ വന്ന സാബിത്തിനെ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയത്. സാബിത്തിനെ കയ്യിൽനിന്നു രേഖകൾ പരിശോധിച്ചശേഷം പൊലീസ് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്തദിവസം സ്റ്റേഷനിലെത്തിയ സ്വാതി ത്തിനോട് 500 രൂപ പിഴയടച്ച് വാഹനവുമായി പോകുവാൻ നിർദേശിച്ചു. നിർദേശപ്രകാരം സാബി പിടിച്ചടക്കുകയും ചെയ്തു.

എന്നാൽ പിന്നീട് സാഹിത്യത്തിൽ നിന്ന് അടച്ച പണം തിരിച്ചുവാങ്ങാനും പണം കോടതിയിൽ കെട്ടിയാൽ മതി എന്നും ആവശ്യപ്പെട്ടു. അവരുടെ ആവശ്യപ്രകാരം സാബിത്ത് അത് അനുസരിച്ചു. പിന്നീട് വീട്ടിലേക്ക് എത്തിയശേഷം തനിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് എൻ ഡി പി എസ് കേസെടുത്തു എന്ന് അറിഞ്ഞു എന്നും എന്തിനാണ് തനിക്കെതിരെ ഈ കേസെടുത്തതെന്ന് അറിയില്ല എന്നും സാബിത്ത് പറയുന്നു. ഈ കാര്യത്തിന് തുടർന്ന് ബന്ധപ്പെട്ടവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതി അടിസ്ഥാനമാക്കി വയനാട് എ എസ് പി സാബിത്തിനെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് വൻവീഴ്ച ബോധ്യപ്പെട്ടു.

എൻ ഡി പി എസ് കേസ് എടുത്തതിന് അന്വേഷണം നടത്തിയതിനു ഗ്രേഡ് എസ്‌ഐ സുരേന്ദ്രൻ, എ എസ് ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡിഐജി രാഹുൽ ആർ നായരും കുറ്റപത്രം കോടതിയിൽ സമർപ്പിച്ച അതിൽ വന്ന ശ്രദ്ധയും കൃത്യവിലോപവും കാണിച്ചതിനു ശേഷം ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ ഷജു ജോസഫിനെ നോർത്ത് സോൺ ഐജി അശോക് യാദവും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ അന്വേഷണം നടത്താൻ എസ് എം എസ് ഡി വൈ എസ് പി എ ചുമതലപ്പെടുത്തുകയും ചെയ്തു.