പാലക്കാട്: കളിക്കുന്നതിനിടെ സഹോദരങ്ങളായ മൂന്ന്​ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട്​ കുനിശ്ശേരിയിലാണ് സംഭവം. കുനിശ്ശേരി കരിയക്കാട്ട്​ ജസീറിന്റെ മക്കളായ ജിൻഷാദ്​(12), റിൻഷാദ്​ (7), റിഫാസ്​ (3) എന്നിവരാണ്​ മരിച്ചത്​. കൈയിൽ അഴുക്ക്​ പുരണ്ടതിനെതുടർന്ന്​ കഴുകാൻ പോയപ്പോഴാണ്​ ദാരുണമായ അപകടം.

ഞായറാഴ്ച പകൽ പന്ത്രണ്ടോടെയാണ് സംഭവം. വീടിന് സമീപത്തെ കുറ്റിയംകാട് കുളത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്.മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രി മോർച്ചറിയിൽ.