തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് തൃശൂർ താലൂക്കിക്കിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും.

പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായാണ് തൃശൂർ പൂരം നടത്തുന്നത്.