കോതമംഗലം: പാലക്കാട് പോത്തുണ്ടിയിലും കോതമംഗലം പ്ലാമുടിയിലും വളർത്തു മൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം. പോത്തുണ്ടി സ്വദേശി തങ്കമ്മയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. മേയാൻവിട്ട പശുവിന്റെ വയറിൽ വലിയ മുറിവ് കണ്ടെത്തിയിട്ടുണ്ട്.

കോതമംഗലം പ്ലാമുടിയിലും പുലിയിറങ്ങിയെന്ന് നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാത്രിയിൽ പുലി നായയെ ആക്രമിച്ച് കൊല്ലുന്നത് കണ്ടതായി വീട്ടമ്മ പറഞ്ഞു. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്.