കൊച്ചി: സിവിൽ സർവീസിലെ പ്രധാന പോസ്റ്റുകളെല്ലാം ഇതരസംസ്ഥാന ഐ എ എസ് ഉദ്യോഗസ്ഥർക്ക് നൽകുമ്പോൾ അത് പുതിയ വിവാദങ്ങൾക്കും വഴി വയ്ക്കുന്നു. അഴിമതിക്ക് വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരുടെ നിലപാടുകൾ പലപ്പോളും സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മറുനാട്ടിൽ നിന്നുള്ള ഐ എ എസുകാർക്ക് പ്രധാനപോസ്റ്റുകൾ നൽകുന്നതിന് കാരണം. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കു പുറമെ ധനം, ആരോഗ്യം വ്യവസായം തുടങ്ങി പ്രധാനവകുപ്പുകളെല്ലാം മറുനാട്ടുകാർക്കാണ്.

സർക്കാറിന്റെ ഇംഗിതത്തിന് പലപ്പോഴും വഴങ്ങാതിരുന്ന ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ടികെ.ജോസിനെ വെട്ടാനായി ഒരു സെക്രട്ടറിയെ അധികമായി നിയോഗിച്ചിട്ടുണ്ട്. അദാനിയെ അന്യായമായി സഹായിച്ചു എന്ന് ആക്ഷേപം നേരിട്ട ഗുജറാത്തുകനായ സഞ്ജയ് കൗൾ ആണ് ആഭ്യന്തര വിജിലന്സ് സെക്രട്ടറി. ദീർഘകാലം ഗുജറാത്തിൽ ഡപ്യൂട്ടേഷനിലായിരുന്ന കൗള് ഈയടുത്താണ് തിരികെ എത്തിയത്. തുറമുഖവകുപ്പിന്റെ ചുമതലയും കൗൾ വഹിക്കും.

സീനിയർ ഉദ്യോഗസ്ഥൻ മുഴുവൻ് ചുമതല വഹിക്കുന്ന വകുപ്പിലേക്ക് മറ്റൊരാൾ കൂടി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അനവധി ആക്ഷേപങ്ങൾ നിലനൽ്ക്കുമ്പോൾ ഗുജറാത്തുകാരനും അദാനിയുടെ അടുപ്പക്കാരനുമായ ഉദ്യോഗസ്ഥനെ തുറമുഖ സെക്രട്ടറിയാക്കരുതെന്ന് സർക്കാറിന് ഉപദേശം ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം തള്ളിയാണ് സഞ്ജയ് കൗളിന് ഈ തസ്തിക നല്കിയിരുന്നത്.

സംസ്ഥാന സിവിൽ സർവീസിലെ പ്രധാന പോസ്റ്റുകളെല്ലാം ഇതരസംസ്ഥാന ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ്. അഴിമതിക്ക് വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരുടെ നിലപാടുകൾ പലപ്പോളും സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മറുനാട്ടിലും നിന്നുള്ള ഐ എ എസുകാർക്ക് പ്രധാനപോസ്റ്റുകൾ നൽകുന്നതിന് കാരണം. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കു പുറമെ ധനം, ആരോഗ്യം വ്യവസായം തുടങ്ങി പ്രധാനവകുപ്പുകളെല്ലാം മറുനാട്ടുകാർക്കാണ്.

സർക്കാറിന്റെ ഇംഗിതത്തിന് പലപ്പോഴും വഴങ്ങാതിരുന്ന ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ടികെ.ജോസിനെ വെട്ടാനായി ഒരു സെക്രട്ടറിയെ അധികമായി നിയോഗിച്ചിട്ടുണ്ട്. അദാനിയെ അന്യായമായി സഹായിച്ചു എന്ന് ആക്ഷേപം നേരിട്ട ഗുജറാത്തുകനായ സഞ്ജയ് കൗള് ആണ് ആഭ്യന്തര വിജിലൻസ് സെക്രട്ടറി. ദീർഘകാലം ഗുജറാത്തിൽ ഡപ്യൂട്ടേഷനിലായിരുന്ന കൗള് ഈയടുത്താണ് തിരികെ എത്തിയത്.

തുറമുഖവകുപ്പിന്റെ ചുമതലയും കൗൾ വഹിക്കും. സീനിയർ ഉദ്യോഗസ്ഥന് മുഴുവന് ചുമതല വഹിക്കുന്ന വകുപ്പിലേക്ക് മറ്റൊരാൾ കൂടി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അനവധി ആക്ഷേപങ്ങൾ നിലനിൽക്കുമ്പോൾ് ഗുജറാത്തുകാരനും അദാനിയുടെ അടുപ്പക്കാരനുമായ ഉദ്യോഗസ്ഥനെ തുറമുഖ സെക്രട്ടറിയാക്കരുതെന്ന് സര്ക്കാറിന് ഉപദേശം ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം തള്ളിയാണ് സഞ്ജയ് കൗളിന് ഈ തസ്തിക നല്കിയിരുന്നത്.

ചീഫ് സെക്രട്ടറി കഴിഞ്ഞാൽ സർക്കാറിലെ സീനിയർ മോസ്റ്റ് ഉദ്യോഗസ്ഥനാണ് സാധാരണ ആഭ്യന്തരചുമതല വഹിക്കാറുള്ളത്. മികച്ച ട്രാക്ക് റെക്കോർടുള്ള ടികെ.ജോസ് പക്ഷേ സർക്കാറിന്റെ പല വഴിവിട്ട ആവശ്യങ്ങളോടും മുഖംതിരിഞ്ഞു നിന്നിരുന്നു. ഇത് ബൈപ്പാസ് ചെയ്താനാണ് ജൂനിയറായ മറ്റൊരാളെ അദ്ദേഹത്തിന് അടിയിൽ വച്ചിട്ടുള്ളത്. സര്ക്കാറിന് വേണ്ട ഫയലുകൾ ഈ ഉദ്യോഗസ്ഥന് കൈകാര്യം ചെയ്യുകയും ചെയ്യാം.