ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം അറുപതാക്കിയാണ്തമിഴ്‌നാട് സർക്കാരിന്റെ നടപടി . അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രായമാണ് ഉയർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്.

110ാം ചട്ടപ്രകാരം സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും 2021 മെയ് 31 ന് വിരമിക്കുന്നവർക്കും ഈ വർധന ബാധകമാകും എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം, സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 59ൽ നിന്ന് 58 വയസ്സാക്കി തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു.