കൊച്ചി: നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് സോഷ്യൽമീഡിയയിലുടെ ഇക്കാര്യം അറിയിച്ചത്.

സ്വയം നിരീക്ഷണത്തിലാണെന്ന് ടൊവിനോ അറിയിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇനിയുള്ള കുറച്ച് ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കും.

 

ദിവസങ്ങൾക്കകം സിനിമയിൽ വീണ്ടും സജീവമാകുമെന്നും ടൊവിനോ ട്വിറ്ററിൽ പ്രത്യാശ പ്രകടിപ്പിച്ചു.