തൃശൂർ: ട്രെയിനിൽ വിൻഡോ ഷട്ടർ അടയാത്തത് മൂലം യാത്രക്കാരൻ മഴ നനയേണ്ടി വന്ന സംഭവത്തിൽ ഒടുവിൽ യാത്രക്കാരന് അനുകൂല വിധി.ഏഴുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പറപ്പൂർ തോളൂർ സ്വദേശി പുത്തൂര് വീട്ടിൽ സെബാസ്റ്റ്യന് അനുകൂലവിധി ലഭിച്ചത്.8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃതർക്ക
പരിഹാര കോടതി ഉത്തരവിട്ടു.

തൃശൂർ സെന്റ് തോമസ് കോളജിൽ സൂപ്രണ്ട് ആയിരുന്ന സെബാസ്റ്റ്യൻ തിരുവനന്തപുരത്തേക്കുള്ള  ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് അടയാത്ത ഷട്ടറിനടുത്തുള്ള സീറ്റിൽ പെട്ടുപോയത്. ഷട്ടർ ശരിയാക്കണമെന്നു ടിടിആറിനോട് ആവശ്യപ്പെട്ടപ്പോൾ എറണാകുളത്തെത്തുമ്പോൾ ശരിയാക്കാമെന്നായിരുന്നു പ്രതികരണം.

ഷട്ടർ ശരിയായില്ലെന്നു മാത്രമല്ല, തിരുവനന്തപുരം വരെ മഴ നനയേണ്ടിയും വന്നു. തിരുവനന്തപുരം സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകി. തുടർനടപടികളുണ്ടായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു