തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിലേക്ക് മരം വീണതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഒരു ട്രാക്കിലെ തടസ്സം മാറ്റിയതോടെ മലബാർ, മാവേലി എക്സ്‌പ്രസുകൾ ഇതിലൂടെ യാത്ര തിരിച്ചു. മറ്റു ട്രെയിനുകൾ വൈകാൻ ഇടയുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.



തിരുവനന്തപുരത്ത് കനത്ത മഴയാണ് തിങ്കളാഴ്ച വൈകിട്ട് ഉണ്ടായത്. തമ്പാനൂർ ഉൾപ്പെടെ പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ശക്തമായ ഇടിമിന്നലിൽ പലയിടത്തും വൈദ്യുതിതടസ്സം നേരിട്ടു. കൊച്ചി നഗരത്തിലും വൈകിട്ട് കനത്ത മഴയുണ്ടായി. പല റോഡുകളിലും വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.