ചേർത്തല: 6 മാസം മുൻപ് മരിച്ച കണ്ടക്ടറെ ചേർത്തലയിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്കു സ്ഥലംമാറ്റി കെഎസ്ആർടിസിയുടെ ഉത്തരവ്. ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്‌മാന്റെ (36) പേരിലാണ് സ്ഥലംമാറ്റ ഉത്തരവ്. മരണം റിപ്പോർട്ട് ചെയ്തിരുന്നതാണെന്നും സാങ്കേതിക പിഴവാണ് കാരണമെന്നും അധികൃതർ അറിയിച്ചു.