തിരുവനന്തപുരം: എന്നും സർക്കാർ ധനസഹായത്തോടെ കെഎസ്ആർടിസിക്ക് പ്രവർത്തിക്കാനാവില്ലെന്നും ജീവനക്കാരുടെ സമീപനവും പ്രവർത്തന രീതിയും മാറണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു.ധന, സ്‌പെയർപാർട്‌സ് മാനേജ്‌മെന്റിനെക്കുറിച്ച് വലിയ പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

77 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച കോഴിക്കോട്ടെ കെഎസ്ആർടിസി കോംപ്ലക്‌സ് 6 വർഷമായി തുറന്നു പ്രവർത്തിപ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. കെഎസ്ആർടിസി ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടം കുറച്ചുകൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള സ്പാർക്ക് സോഫ്റ്റ്‌വെയർ പോർട്ടൽ മന്ത്രി ഉദ്ഘാടനം ചെയ്തു.