ദിവസേനയുള്ള കോവിഡ് -19 കേസുകൾ ഉടൻ കുറയാൻ തുടങ്ങുമെന്ന പ്രതീക്ഷയിൽ മെയ് 2 ന് യാത്രാ നിയന്ത്രണങ്ങൾ നീക്കി രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്താനാണ് ഫ്രാൻസ് പദ്ധതിയിടുന്നതെന്ന് പ്രസിഡന്റ് സ്ഥാനത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.പത്തു കിലോമീറ്ററിലധികം യാത്ര ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മെയ്‌ മൂന്നോടെ നീക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

മെയ്‌ പകുതിയോടെ റെസ്റ്ററന്റുകൾക്ക് ഔട്ട്‌ഡോർ സർവീസ് അനുവദിക്കാനും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആലോചിക്കുന്നുണ്ട് സിനിമാശാലകളും തിയേറ്ററുകളും മ്യൂസിയങ്ങളും നിയന്ത്രിതമായി തുറക്കാനും സാധ്യതയുണ്ട്അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെയുള്ള കടകൾ തുറക്കാൻ ഇപ്പോൾ അനുമതിയില്ല. ഇതിനും മെയ്‌ മധ്യത്തോടെ ഇളവുകൾ നൽകിയേക്കും.പ്രൈമറി സ്‌കൂളുകൾ ഏപ്രിൽ 26നും ഹൈസ്‌കൂളുകൾ മെയ്‌ മൂന്നിനും പ്രവർത്തനം പുനരാരംഭിക്കാനും ഉദ്ദേശിക്കുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനേക്കാൾ 43,098 കേസുകളും 375 മരണങ്ങളും റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം 101,597 കേസുകൾ ആണ് ഉള്ളത്.