പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണൻ (34) ആണ് മരിച്ചത്. മരത്തിൽ തൂങ്ങിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്‌ച്ചത്തെ പഴക്കമുണ്ട്. മശണന്റെ പേരിൽ എക്‌സൈസ് കേസുണ്ടായിരുന്നെന്നും ഇതിൽ മനോവിഷമത്തിലായിരുന്നു യുവാവെന്നും ബന്ധുക്കൾ പറഞ്ഞു. ഒരാഴ്ചയായി യുവാവിനെ കാണാനില്ലായിരുന്നു.