മസ്‌കറ്റ്: ഒമാനിൽ ബസ് അപകടത്തിൽ രണ്ടുപേർ മരിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ ഹാൽബാൻ പാലത്തിന് സമീപം 25 യാത്രക്കാരുമായി വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ടുപേർ മരിക്കുകയും. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അൽ വുസ്ത ഗവർണറേറ്റിൽ ഹൈമ വിലായത്തിലുണ്ടായ അപകടത്തിൽ 12 പേർക്ക്പരിക്കേറ്റു. ഇവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.