ചാ​വ​ക്കാ​ട്: കാ​റി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ ചാ​വ​ക്കാ​ട് പൊ​ലീ​സ് പിടികൂടിയത് 1.70 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്നം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂ​ന്ന് ചാ​ക്കുകളിലായി ഹാ​ൻ​സു​മാ​യി എത്തിയ പ​ട്ടാ​മ്പി വ​ല്ല​പ്പു​ഴ ചാ​ത്ത​ങ്കു​ളം വീ​ട്ടി​ൽ ഫ​ഹ​ദ് റെ​ജി (30), പാ​ല​ക്കാ​ട് നെ​ല്ലാ​യ എ​ഴു​വ​ന്ത​ല ക​ള​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ൻ (37) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷം 2.30ഓ​ടെ ചാ​വ​ക്കാ​ട് കോ​ട​തി പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് കാ​ർ പി​ടി​കൂ​ടി​യ​ത്. ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ കെ.​പി. ജ​യ​പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​െൻറ ഡി​ക്കി​യി​ൽ​നി​ന്ന്​ 4260 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചാ​വ​ക്കാ​ട് പൊ​ലീ​സ് വി​പു​ല​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​യാ​ണ് മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന​ത്.

എ​സ്.​ഐ​മാ​രാ​യ സി.​കെ. നൗ​ഷാ​ദ്, സി.​കെ. രാ​ജേ​ഷ്, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, എ.​എ​സ്.​ഐ​മാ​രാ​യ സ​ജി​ത്ത്, ബാ​ബു, സി.​പി.​ഒ​മാ​രാ​യ സി​നീ​ഷ്, ശ​ര​ത്ത്, ആ​ശി​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.