ലഖ്‌നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഏഴ് വയസുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ 15 വയസുള്ള ആൺകുട്ടിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. വ്യഴാഴ്ചയാണ് സംഭവം നടന്നത്.

കൗമാരക്കാരനെ പിടികൂടിയതായും ബലാത്സംഗത്തിനിരയായ ഏഴുവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റൂറൽ പൊലീസ് സൂപ്രണ്ട് അപർണ ഗൗതം പറഞ്ഞു.

ആൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് ഓഫിസർ വ്യക്തമാക്കി.