ദുബൈ: യുഎഇയിൽ പൊതുസ്ഥലത്തും സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുമര്യാദകൾ ലംഘിക്കുകയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കും. കുറഞ്ഞത് ആറുമാസം തടവുശിക്ഷയാണ് നിയമലംഘകർക്ക് ലഭിക്കുക.

സ്ത്രീകൾ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അപമാനിച്ചാൽ ഒരു വർഷത്തെ തടവും 10,000 ദിർഹവുമാണ് ശിക്ഷ. സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള കടകളിലും മേഖലകളിലും പുരുഷന്മാർ വേഷം മാറിയെത്തിയാൽ ഒരു വർഷം തടവോ 10,000 ദിർഹം പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും.