അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2998 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,27,702 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,68,770 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. അതേസമയം കോവിഡ് വാക്സിനേഷൻ കാമ്പയിനും രാജ്യത്ത് പുരോഗമിക്കുകയാണ്. വെള്ളിയാഴ്‍ച മാത്രം 60,000 പേർ വാക്സിൻ സ്വീകരിച്ചു. 9.4 ലക്ഷം പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.

ചികിത്സയിലായിരുന്ന 2264 പേർ കൂടി രോഗമുക്തരായപ്പോൾ അഞ്ച് പുതിയ കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ കോവിഡ് മരണസംഖ്യ 702 ആണ്. നിലവിൽ 23,340 കോവിഡ് രോഗികൾ രാജ്യത്തുണ്ട്. 2,03,660 പേരാണ് ഇതിനോടകം രോഗമുക്തരായത്.