അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3591 പേർക്ക്. ആറ് പുതിയ മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചികിത്സയിലായിരുന്ന 3820 പേർ രോഗമുക്തരായെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,40,477 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.46 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ 2,81,546 പേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ 2,55,304 പേരും ഇതിനോടകം രോഗമുക്തരായി. 798 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ രാജ്യത്ത് 25,444 കോവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.